ടോറസ് ലോറികൾക്ക് പൂട്ടിടും : സംയുക്ത സമരസമിതി

തിരുവനന്തപുരം :തിരുവല്ലം പാച്ചല്ലൂർ വാഴമുട്ടം മേഖലയിലെ ടോറസ് ലോറികളുടെ മരണപ്പാച്ചിൽ അവസാപ്പിക്കുക എന്ന ആവശ്യവുമായി തിരുവല്ലം വാഴമുട്ടം റോഡ് സംരക്ഷണ സമിതി നാളെ രാവിലെ 8 മണിക്ക്‌ വാഴമുട്ടം ജംഗ്ഷനിൽ റോഡ് ഉപരോധിക്കുന്നു. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഒട്ടേറെ മരണങ്ങൾക്കും അസംഖ്യം അപകടങ്ങൾക്കും കാരണമാക്കികൊണ്ട് നാഷണൽ ഹൈവേ വഴി പോകേണ്ട ഇത്തരം വാഹനങ്ങൾ അമിതമായ ടോൾ കൊടുക്കാൻ വിമുഖത കാണിച്ചുകൊണ്ട് സർവീസ് റോഡ് വഴി പൊതുമരാമത്ത് റോഡിലേയ്ക്ക് കടന്ന് രാത്രിയും പകലെന്നുമില്ലാതെ ചീറിപ്പായുന്ന കാഴ്ച ഏവർക്കും ഭീതി ജനിപ്പിക്കുന്നു.ഇത് നിയന്ത്രിക്കാൻ ബാധ്യസ്ഥരായ അധികാരികൾ ദിനംപ്രതിയുള്ള അപകടങ്ങളും മരണങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു എന്ന് മാത്രമല്ല ഇതിനുള്ള പോംവഴി അന്വേഷിക്കുന്നു കൂടിയില്ല എന്നതാണ് നാട്ടുകാരുടെ പരാതി. വളരെ വലിയ ബോഡിയുള്ള റോഡിന്റെ മുക്കാൽപങ്കും കവർന്നെടുത്തുകൊണ്ട് പായുന്ന ടോറസ് ലോറികൾ പോലുള്ള വാഹനങ്ങളെ ടോൾ കടന്ന് പോകാൻ നിർബന്ധിതരാക്കുക എന്ന സാമാന്യ രീതി പോലും പ്രവർത്തികമാക്കാൻ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലും ഹൈവേ അതോറിറ്റിയോ പോലീസ് സംവിധാനമോ ശ്രമിക്കുന്നില്ല എന്ന അവസ്ഥയിൽ പ്രകോപിതരായാണ് സംയുക്ത സമരസമിതി സമരത്തിനിറങ്ങുന്നത്

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News