പാലോട് മേള നാളെ മുതൽ

പാലോട്:
61-ാമത് പാലോട് മേളയ്ക്ക് ബുധനാഴ്ച തുടക്കമാകും. കന്നുകാലിച്ചന്തയും കാർഷിക കലാ സാംസ്കാരിക മേളയും വിനോദ സഞ്ചാര വാരാഘോഷവും മേളയോടനുബന്ധിച്ച് നടക്കും. വിളംബരമായി ചൊവ്വാഴ്ച കടയ്ക്കൽ മുതൽ പാലോടുവരെ മാരത്തൺ സംഘടിപ്പിക്കും. തിരുവിതാംകൂർ ദേവസ്വംമ്പോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കലാകായിക മേളയും,പാലോട് രവി പുസ്തകമേളയും ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, പങ്കെടുക്കുന്ന സമ്മേളനങ്ങൾ, കലാ പരിപാടികൾ, ചിത്രരചനാ മത്സരങ്ങൾ, കബഡി, വോളിബോൾ ടൂർണമെന്റുകൾ, പുഷ്പ-ഫല സസ്യപ്രദർശനവും വില്പനയും, വിപണന സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ മേളയോടനുബന്ധിച്ച് നടക്കും. ഫെബ്രുവരി 16 ന് സമാപന സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

