ബജ്റങ്ങിന് സസ്പെൻഷൻ
ന്യൂഡൽഹി:
ഒളിമ്പിക്സ് മെഡൽ ജേതാവായ ഇത്യൻ ഗുസ്തിതാരം ബജ്റങ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ്) താൽക്കാലികമായി സസ്പെന്റ് ചെയ്തു. മെയ് ഏഴിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് താക്കീത് നൽകി.ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിൾ നൽകിയില്ലെന്നാണ് ആരോപണം.എന്നാൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചില്ലെന്ന് പുനിയ അറിയിച്ചു. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിച്ച് സാമ്പിൾ പരിശോധിക്കുന്നതിൽ പരാതി ഉന്നയിച്ചിരുന്നു. നാഡയുടെ നോട്ടീസിന് അഭിഭാഷകൻ മുഖേന മറുപടി നൽകും. ലോക-ഒളിമ്പിക്സ് മെഡൽ ജേതാവായ പുനിയ വനിതാ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകിയിരുന്നു.