രണ്ടാം ടെസ്റ്റ് ജയത്തോടെ ഇന്ത്യ പരമ്പരയിൽ സമനിലയിലെത്തി

വിശാഖപട്ടണം:
ഹൈദരാബാദിലെ പിഴവുകളിൽ നിന്ന് പാഠം പഠിച്ച ഇന്ത്യ വിശാഖപട്ടണത്ത് വിജയക്കൊടി നാട്ടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റണ്ണിന് രോഹിത് ശർമ്മയും സംഘവും 1-1 നിലയിലെത്തി. വമ്പൻ സ്കോറടിച്ച് ജയിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹം പേസർ ജസ്പ്രീത് ബുമ്രയുടെ മുന്നിൽ കെട്ടടങ്ങി. 292 റണ്ണിന് ഇംഗ്ലണ്ട് പുറത്തായി. ഇംഗ്ലണ്ടിനെതിരായ മിന്നും ജയത്തോടെ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി.ആറു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയും ഒരു സമനിലയുമുള്ള രോഹിത് ശർമയും കൂട്ടർക്കും 38 പോയിന്റാണ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ 10 കളിയിൽ 68 പയിന്റ് നേടി ഒന്നാം സ്ഥാനത്താണ്.

