വിതുര പഞ്ചായത്തിൽ ജോലി ഒഴിവ്

തിരുവനന്തപുരം:
വിതുര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നീ തസ്തികയിൽ നിയമനം നടത്തും. ജൂലൈ 12 ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും അസ്സലും സഹിതം പഞ്ചായത്താഫീസിൽ എത്തണം. ഫോൺ:9496049681.