സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ.

സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു.
കൂടാതെ സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചാരണത്തോടുള്ള വിയോജിപ്പും കെ ടി ജലീൽ വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത് സമുദായത്തെ കൂടി പരിഗണിച്ചാണെന്നും. കാലുമാറ്റം സമുദായത്തിന് ദോഷം ചെയ്യും. അൻവറിന്റെ വഴിക്ക് താനും പോയാൽ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ എന്നും ജലീൽ ചോദിച്ചു.