ഹിമാലയ പർവതം കീഴടക്കി എട്ടാംക്ലാസ് വിദ്യാർഥിനി
ചേർത്തല :
ഹിമാലയ പർവതം 4800 മീറ്റർ ഉയരംതാണ്ടി ചേർത്തല സ്വദേശിനി അന്ന മരിയ അപൂർവനേട്ടം കൈവരിച്ചു. ചേർത്തല ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകളായ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് അന്ന മേരി. ജൂൺ 20 നാണ് അച്ഛനൊപ്പം ദൗത്യത്തിന് പുറപ്പെട്ടത്. എട്ട് സംസ്ഥാനങ്ങളിലെ 13 പേർ ദൗദ്യ സംഘത്തിലുണ്ടായിരുന്നു. സോളഗ് വാലിയിൽ ഒത്തുചേർന്ന ഇവർ ടെന്റ് സ്ഥാപിച്ചാണ് അന്തിയുറങ്ങിയത്. ആറുദിവസം കൊണ്ടാണ് 4800 മീറ്റർ പിന്നിട്ടതു്.ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ഉയരമേറിയ നിര കിളിമഞ്ചാരോ കീഴടക്കുകയാണ അടുത്ത ലക്ഷ്യമെന്ന് അന്ന മേരി പറഞ്ഞു.