ഉമാ തോമസ് സുഖം പ്രാപിക്കുന്നു

കൊച്ചി:
കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക വേദിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലുള്ള ഉമാ തോമസ് എംഎൽഎ സുഖം പ്രാപിക്കുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ഉമയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കിടക്കയിൽ ഇരിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ,കെ സി വേണുഗോപാൽ എം പി, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള എന്നിവർ ഞായറാഴ്ച ആശുപത്രിയിലെത്തി.