ഐഎഎസുകാർ മേധാവിത്വം കാണിക്കുന്നതായി സുപ്രീംകോടതി

ന്യൂഡൽഹി:
ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ എപ്പോഴും മേധാവിത്വം പുലർത്തുന്നവരാണെന്ന് സുപ്രിംകോടതി.ഒരേ കേഡറിൽ നിന്നുള്ള അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഐഎഫ്എസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ആശയ കുഴപ്പം ചൂങ്ങിക്കാണിച്ചായിരുന്നു സുപ്രീംകോടതി നിരീക്ഷണം.ഉദ്യോഗസ്ഥർക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷർമെഹ്ത ഉറപ്പ് നൽകി.