കേരളത്തിൽ വോട്ടർമാരുടെ പരിശോധന വർഷാവസാനം

ന്യൂഡൽഹി:
പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുന:പരിശോധിക്കുന്ന പ്രക്രിയ കേരളത്തിലേക്കും. നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ തുടങ്ങിയ പരിശോധന ഈ വർഷം അവസാനമാണ് കേരളത്തിൽ നടത്തുക. കേരളത്തിന് പുറമെ 2026 ൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുന:പരിശോധനയുണ്ടാകും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കുന്നതിന്റെ ഭാഗമായാണ് പുന:പരിശോധനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.