ഗവിയിൽ ബസ് തകരാറിലായി

ചിറ്റാർ:
പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിക്കുപോയ കെആർടിസി ബസ് യാത്രാമധ്യ പ്ലേറ്റ്സെറ്റ് ഒടിഞ്ഞ് മണിക്കൂറുകളോളം വഴിയിൽ കിടന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്തതിനാൽ ബസിന് പിന്നാലെ വന്ന 30 വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങിയത് അഞ്ചു മണിക്കൂർ. ഗവി ആശുപത്രി കഴിഞ്ഞുള്ള വളവിൽ വച്ചാണ് ബസ് തകരാറിലായത്. ബസ് തകരാറിലായ വിവരം രാവിലെ 10 ന് കുമളി സ്റ്റേഷനിൽ അറിയച്ചെങ്കിലും വൈകിട്ട് മൂന്നിനാണ് മറ്റൊരു ബസ് സംഭവ സ്ഥലത്തേക്ക് എത്തിച്ചതു്.