തുഴച്ചിലിൽ കേരളം മുന്നിൽ
ഡെറാഡൂൺ:
തുഴച്ചിലിൽ നാല് മെഡലുമായി കേരളം. ദേശീയ ഗെയിംസിന്റെ ഒമ്പതാംദിനം ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കേരളം തുഴഞ്ഞെടുത്തു. കേരളത്തിനാകെ ഒമ്പത് സ്വർണവും, ഒമ്പത് വെള്ളിയും, ആറ് വെങ്കലവും നേടി ഒമ്പതാം സ്ഥാനത്താണ്.54 മെഡലുകളുമായി കർണാടകം ഒന്നാം സ്ഥാനത്താണ്. ഫുട്ബോൾ സെമിയിൽ അസമിനെ 3 – 2 ന് തോൽപിച്ച് കേരളം ഫൈനലിലെത്തി.വനിതകളുടെ ഡബിൾ സ്കൾ വിഭാഗത്തിൽ കേരളത്തിന്റെ കെ ഗൗരി നന്ദയും, സാനിയ ജെ കൃഷ്ണയും വെള്ളി മെഡൽ നേടി. വനിതകളുടെ ക്ലൊസ് സ് പെയർ വിഭാഗത്തിൽ കേരളത്തിന്റെ ബി വിജിനമോൾ,അലീന ആന്റോ വെള്ളി മെഡൽ കരസ്ഥമാക്കി. ദേശീയ ഗെയിംസിൽ കേരളം ഇന്ന് മൂന്ന് മത്സരങ്ങളിൽ മാറ്റുരയ്ക്കും.