മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.താനൊരു മുസ്ലീം വിരോധിയല്ലെന്നും തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കാനാണ് ലീഗിലെ ചില നേതാക്കൻമാരുടെ ശ്രമമെന്നും പറഞ്ഞു.
ഈഴവ സമുദായത്തിന് മലപ്പുറം ജില്ലയില്‍ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലെന്നും അതേസമയം മുസ്‌ലിം സമുദായത്തിന് എയ്ഡഡ് കോളേജുകള്‍ തന്നെ 11 എണ്ണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാക്കന്മാരാണ് അവയുടെ ഉടമസ്ഥർ. എംഇഎസിന് ഒന്നോ രണ്ടോ എണ്ണമെ ഉള്ളു. ഈഴവ സമുദായത്തിന് മലപ്പുറത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നു പറയുമ്പോൾ എസ്എൻഡിപി ജനറൽ സെക്രട്ടറിയായ തന്റെ ദുഃഖവും മനസിലാക്കണം.പെരിന്തല്‍മണ്ണയിലെ അണ്‍ എയ്ഡഡ് കോളേജ് ഒന്ന് എയ്ഡഡ് ആക്കി തരാന്‍ ആവശ്യപ്പെട്ടിട്ട് അവസാന കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. വഞ്ചിക്കപ്പെട്ടപ്പോഴാണ് മാറിയത്.യുഡിഎഫിൽ നിന്ന് നീതി കിട്ടിയില്ലെന്നും അപമാനിക്കപ്പെട്ടുഎന്നും വെള്ലാപ്പള്ളി പറഞ്ഞു.