ലണ്ടനിൽ ജയശങ്കറിനു നേരെ ആക്രമണശ്രമം
ലണ്ടൻ:
ബ്രിട്ടൺ സന്ദർശത്തിനിടെ വിദേശമന്ത്രി എസ് ജയശങ്കറിനു നേരേ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണശ്രമം.ലണ്ടനിലെ വിഖ്യാതമായ ചാതം ഹൗസ് സന്ദർശിച്ച് മടങ്ങവെ ബുധനാഴ്ച രാത്രിയാണ് ഖാലിസ്ഥാൻ വാദികൾ ജയ്ശങ്കറിനും ഇന്ത്യയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തത്. തടിച്ചു കൂടിയ ഖാലിസ്ഥാൻ തീവ്രവാദികളിൽ ഒരാൾ ജയ്ശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്തു. കാറിന് തൊട്ടടുത്തെത്തിയ ശേഷമാണ് യു കെ പൊലീസിന് ഇയാളെ തടയാനായത്.ഇന്ത്യൻ ദേശീയ പതാക ഇയാൾ കീറുന്ന ദൃശ്യം പുറത്തു വന്നു. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുക്കുന്ന ഘട്ടത്തിൽ തന്നെ പുറത്ത് ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ കൊടികളുമായി പ്രതിഷേധം തുടങ്ങി.