വഖഫ് ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു

രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡല്‍ഹി:
പാർലമെന്‍റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 13 മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെയാണ് പാര്‍ലമെന്‍റ് ബില്ല് പാസാക്കിയത്. രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലിച്ചും 95 പേർ എതിർത്തും വോട്ട് ചെയ്‌തിരുന്നു. ലോക്‌സഭയില്‍ 288 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോള്‍ 232 അംഗങ്ങൾ എതിർത്തു. ഭൂരിപക്ഷം പേരുടെ പിന്തുണയോടെ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കുകയായിരുന്നു.