വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ലണ്ടൻ സന്ദർശനം തടസ്സപ്പെടുത്താൻ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഒരു സംഘം ശ്രമിച്ച സംഭവത്തെ യുണൈറ്റഡ് കിംഗ്ഡം അപലപിച്ചു. ബുധനാഴ്ച നടന്ന പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങി.
ബുധനാഴ്ച, ഒരു ചർച്ചയ്ക്ക് ശേഷം ജയ്ശങ്കർ ചാത്തം ഹൗസ് വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി.
പൊതുപരിപാടികളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുകെയുടെ വിദേശകാര്യ, കോമൺവെൽത്ത്, വികസന ഓഫീസ് (എഫ്‌സിഡിഒ) പറഞ്ഞു.
