ഷിഗേമി ഫുകഹോരി ഷിഗേമി വിടവാങ്ങി

ടോക്യോ:
നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ അതിജീവിച്ച ഷിഗേമി ഫുകഹോരി (93)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നാഗസാക്കിയിൽ ബോംബ് പതിച്ചപ്പോൾ 14വയസുമാത്രം പ്രായമുണ്ടായിരുന്ന ഫുകഹോരി ബോംബിന്റെ പതനസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ഷിപ് യാർഡിലായിരുന്നു ജോലി ചെയ്തിരുന്നത്.ആക്രമണത്തിൽ ഫുകഹോരിയുടെ കുടുംബാംഗങ്ങൾ അടക്കം ഒന്നര ലക്ഷത്തോളംപേർ കൊല്ലപ്പെട്ടു. 2019 ൽ പോപ്പ് മാർപാപ്പ നാഗസാക്കി സന്ദർശിച്ചപ്പോൾ സ്വീകരിച്ചത് ഫുകഹോരി ആയിരുന്നു.