സംസ്ഥാന ബജറ്റ് നാളെ;ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ (ഫെബ്രുവരി 6). രാവിലെ 9 മണിക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പെന്‍ഷന്‍ അടക്കം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ബജറ്റില്‍ പ്രതീക്ഷയിലാണ് സംസ്ഥാനം.
കഴിഞ്ഞ വര്‍ഷം വിഴിഞ്ഞം തുറമുഖ പദ്ധതിക്കാണ് ബജറ്റില്‍ ഏറെ പ്രധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണയും വിഴിഞ്ഞത്തെ വിവിധ വികസനങ്ങള്‍ക്കായി ബജറ്റില്‍ വലിയ ഊന്നല്‍ നല്‍കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍ വിഴിഞ്ഞത്തിന് 1000 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത്തവണ അതിലും വലിയ തുകയാകും വകയിരുത്തുക.