100 വിമാനം വൈകി

ന്യൂഡൽഹി:
മൂടൽമഞ്ഞ് ദൂരക്കാഴ്ച ഇല്ലാതാക്കിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ വൈകി.പത്തെണ്ണം റദ്ദാക്കി. ഞായറാഴ്ച പുലർച്ചെ നാലു മുതൽ ഏഴരവരെ ദൂരക്കാഴ്ച പൂജ്യമായതാണ് ഇത്രയും സർവീസുകളെ ബാധിച്ചത്. ദൂരക്കാഴ്ച ഇല്ലാത്തപ്പോഴും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമുള്ള ആധുനിക സംവിധാനമില്ലാത്ത വിമാനങ്ങളെയാണ് ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡൽഹി, അമൃത്സർ,ചണ്ഡിഗഢ്, കൊൽക്കത്ത, ലഖ്നൗ വിമാനത്താവളങ്ങളിലും സർവീസുകളെ ബാധിച്ചു. ട്രെയിൻ സർവീസുകളെയും ബാധിച്ചു. 51 ട്രെയിനുകൾ ഏഴു മുതൽ 10 മണിക്കൂർ വരെ വൈകി.