16 സമുദായങ്ങളെ കേന്ദ്ര OBC ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതായി മന്ത്രി ഒ. ആര്‍. കേളു

തിരു: സംസ്ഥാന OBC പട്ടികയിലുള്‍പ്പെട്ടതും കേന്ദ്ര OBC പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ 16 സമുദായങ്ങളെ സംസ്ഥാനത്തിനായുള്ള കേന്ദ്ര OBC ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതായി മന്ത്രി ഒ. ആര്‍. കേളു അറിയിച്ചു.
അഞ്ചുനാട്ടുചെട്ടി, ദാസ, കുമാരക്ഷത്രിയ, കുന്നുവര്‍മണ്ണാടി, നായിഡു, കോടങ്കി നയ്ക്കന്‍ (എറണാകുളം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ) പാര്‍ക്കവകുലം പുളുവഗൗണ്ടര്‍ വേട്ടുവവഗൗണ്ടര്‍, പടയച്ചി ഗൗണ്ടര്‍ കവലിയ ഗൗണ്ടര്‍ ശൈവ വെള്ളാള (ചെര്‍ക്കുള വെള്ളാള കര്‍ക്കാര്‍ത്തവെള്ളാള ചോഴിയ വെള്ളാള പിള്ളൈ(പാലക്കാട് ജില്ല) ചക്കാല നായര്‍, ചെട്ടി, പെരൂര്‍ക്കടചെട്ടീസ്, 24 മനൈ ചെട്ടീസ്, മൗണ്ടാടന്‍ ചെട്ടി, എടനാടന്‍ ചെട്ടി കടച്ചികൊല്ലന്‍, പലിശപെരുങ്കൊല്ലന്‍, സേനൈത്തലൈവര്‍, എളവനിയ, എളവന്യ, പണ്ടാരം, കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദുചെട്ടി, പപ്പടചെട്ടി, എരുമക്കാര്‍, പത്മശാലിയര്‍ എന്നീ സമുദായങ്ങളെയാണ് ഇത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.