ഡല്‍ഹിയില്‍ 18 വയസുള്ള എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തും മറ്റ് രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

ഡല്‍ഹി:
ഡല്‍ഹിയില്‍ 18 വയസുള്ള എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തും മറ്റ് രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഒരു മാസത്തോളം തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും പെണ്‍കുട്ടി വ്യക്തമാക്കി. സെപ്തംബര്‍ ഒമ്പതിനായിരുന്നു പെണ്‍കുട്ടിയെ ആണ്‍സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഹരിയാന ജിന്ദ് സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.
പ്രതിയായ ആണ്‍സുഹൃത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മുറിയില്‍ എത്തിയ പെണ്‍കുട്ടിക്ക് ഇവര്‍ മദ്യം നല്കി ബോധം കെടുത്തിയ ശേഷം മൂന്ന് പേരും ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്കി.