കേരളത്തിലെ പ്രാദേശിക റോഡ് വികസനം: അഞ്ച് വർഷത്തിനുള്ളിൽ 9780 കോടിയുടെ നേട്ടം
റിപ്പോട്ടർ :സുരേഷ് പെരുമ്പള്ളി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ദേശീയ പാത 66-നോടൊപ്പം കേരളത്തിലെ പ്രാദേശിക റോഡുകളിലും ശ്രദ്ധേയമായ വികസനം നടന്നതായി റിപ്പോർട്ട്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ 9,780 കോടി രൂപയുടെ റോഡ് വികസനമാണ് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഈ സുപ്രധാന വിവരം അറിയിച്ചത്..
പ്രളയശേഷമുള്ള റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ റോഡുകൾ, കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതികളായ സ്മാർട്ട്സിറ്റി, അമൃത്, പി എം ജി എസ്സ്വാ തുടങ്ങിയ പദ്ധതികൾ മുഖേനയാണ് ഇത് സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
റോഡ് നിർമാണത്തിനും നവീകരണത്തിനും മാത്രമല്ല റോഡിന്റെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാനും കഴിഞ്ഞു.
