അനധികൃതഖനനം തടഞ്ഞ മലയാളി IPS-കാരിയെ ശകാരിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

 അനധികൃതഖനനം തടഞ്ഞ മലയാളി IPS-കാരിയെ  ശകാരിച്ച്    മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി  അജിത് പവാർ

മുംബൈ: 

മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സോളാപ്പൂർ ജില്ലയിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി എടുക്കുന്നതിനിടെയാണ് അജിത് പവാർ ഐപിഎസ് ഉദ്യോഗസ്ഥയെ ശകാരിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. സോളാപൂരിലെ കർമല ഡിഎസ്‌പി അഞ്ജന കൃഷ്‌ണയും അജിത് പവാറും തമ്മിലാണ് വാഗ്വാദം ഉണ്ടായത്.

ഇതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സോളാപ്പൂരിലെ മാധ താലൂക്കിലെ കുർദു ഗ്രാമത്തിൽ അനധികൃത ഖനനം നടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് ഡിഎസ്‌പി അഞ്ജന കൃഷ്‌ണ സംഘത്തോടൊപ്പം സ്ഥലത്തെത്തിയത്.

എന്നാൽ നടപടികൾക്കും അന്വേഷണങ്ങൾക്കുമിടെ പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായി മാധ്യമങ്ങൾ പറയുന്നു. ഖനന പ്രവർത്തനം തടയാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികളും എൻസിപി പ്രവർത്തകരും ഉദ്യോഗസ്ഥരെ തടഞ്ഞതായി പൊലീസ് പറഞ്ഞു.

മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ

സോളാപൂർ ജില്ലയിലെ കർമ്മലയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസാണ് (ഡിഎസ്‌പി) അഞ്ജന കൃഷ്‌ണ വിഎസ്. സത്യസന്ധതയ്ക്കും കൃത്യതയ്ക്കും പേരുകേട്ട ഉദ്യോഗസ്ഥ 2022 ലെ ഐപിഎസ് ബാച്ചിലെ അംഗമായിരുന്നു. യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 355 റാങ്ക് നേടിയാണ് അഞ്ജന സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരമാണ് സ്വദേശിയാണ് അഞ്ജന.

അഞ്ജന കൃഷ്‌ണ വിഎസ്

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News