പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ്‌ ഓഫീസര്‍ക്ക്‌ ബോട്ടപകടത്തില്‍ ദാരുണാന്ത്യം

 പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ്‌ ഓഫീസര്‍ക്ക്‌ ബോട്ടപകടത്തില്‍ ദാരുണാന്ത്യം

തേഞ്ഞിപ്പലം : പ്രതിയെ അന്വേഷിച്ചിറങ്ങിയ സിവല്‍ പോലീസ്‌ ഓഫീസര്‍ക്ക്‌ പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബോട്ടപകടത്തില്‍ ദാരുണാന്ത്യം.

താനൂര്‍ ഡി.വൈ.എസ്‌.പിയുടെ സ്‌പെഷല്‍ സ്‌കോഡിലുള്ള പരപ്പനങ്ങാടി ചുടലപറമ്ബ്‌ സ്വദേശി സബറുദ്ദീന്‍ (38)നാണു മരിച്ചത്‌. ഒരു കേസില്‍ പിടികിട്ടാപുള്ളിയെ തേടിയിറങ്ങിയതായിരുന്നു സബറുദ്ധീന്‍.
കുറ്റന്വേഷണത്തില്‍ കഴിവ്‌ തെളിയിച്ച ഉദ്യോഗസ്‌ഥനാണ്‌ അദ്ദേഹം. പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ച്‌ ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ എത്തിയതായിരുന്നു. എന്നാല്‍ അവിടെനിന്നു പ്രതിയുടെ ലൊക്കേഷന്‍ മാറ്റം മനസിലാക്കി 6.30- ഓടെ തൂവല്‍ തീരത്ത്‌ എത്തി പ്രതിക്കായി ബോട്ടില്‍ കയറുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ മറ്റൊരു പോലീസുകാരനെ കരയില്‍ നിര്‍ത്തിയാണ്‌ ബോട്ടില്‍ കയറിയത്‌. എന്നാല്‍ സബറുദ്ദീന്‍ ആദ്യം ബോട്ടിന്റെ മുകള്‍ നിലയിലും പിന്നീട്‌ താഴത്തേക്കും ഇറങ്ങിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട, അദ്ദേഹത്തെ പരിചയമുള്ളവര്‍ വ്യക്‌തമാക്കി. ഭാര്യയും മൂന്ന്‌ കുട്ടികളുമുണ്ട്‌. മൂന്നാമത്തെ കുട്ടിക്ക്‌ 28 ദിവസം മാത്രമേ പ്രായമുള്ളൂ. അപകടത്തില്‍ പെട്ട ബോട്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം ഉയര്‍ത്തിയപ്പോഴാണു മൃതദേഹം ലഭിച്ചത്‌.

Related post

Travancore Noble News