മാരുതി സുസുക്കിയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഒരുങ്ങുന്നു ; എന്‍ഗേജിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇന്ത്യന്‍ നിരത്തുകളിലെ നിറസാനിധ്യമാവാന്‍ മാരുതി സുസുക്കിയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഒരുങ്ങുകയാണ്. എന്‍ഗേജ് എന്ന നെയിംപ്ലേറ്റുമായി എത്തിയേക്കാവുന്ന വാഹനം ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു എംപിവി ആയിരിക്കും.
ടൊയോട്ടയില്‍ നിന്ന് ഹൈബ്രിഡ് എംപിവി സോഴ്‌സ് ചെയ്യാനും കോംപറ്റീറ്റീവായി വിലയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പാക്കേജ് സെറ്റ് ചെയ്യാനുമുള്ള പദ്ധതി കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ മോഡല്‍ ബ്രാന്‍ഡിന് ഒരു ‘പാത്ത് ബ്രേക്കര്‍’ ആയിരിക്കുമെന്ന് മാരുതി സുസുക്കി വിശ്വസിക്കുന്നു, അതേസമയം ഉടന്‍ തന്നെ വാഹനം ഉയര്‍ന്ന വില്‍പ്പന കൈവരിക്കും എന്ന് കമ്ബനി പ്രതീക്ഷിക്കുന്നില്ല. ഫ്രോങ്ക്‌സിനും ജിംനിയ്ക്കും ശേഷം ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ പ്രധാന ഓഫറാണ് എന്‍ഗേജ്.
മാരുതി സുസുക്കി തങ്ങളുടെ പുതിയ പ്രീമിയം എംപിവി 2023 ജൂലൈയോടെ വിപണിയില്‍ എത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടൊയോട്ട ഇന്നോവ ഹൈക്രോസിന് സമാനമായി, പുതിയ മാരുതി എംപിവി 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ യൂണിറ്റ്, 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് എന്നീ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കാം. സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഇ-ഡ്രൈവ് ട്രാന്‍സ്മിഷനോടൊപ്പം 184 bhp പവര്‍ നല്‍കുമ്ബോള്‍ നോര്‍മല്‍ പെട്രോള്‍ യൂണിറ്റ് 172 bhp കരുത്ത് വാഗ്ദാനം ചെയ്യുന്നു. 205 Nm പീക്ക് torque ആണ് ഇരു യൂണിറ്റുകളും വാഗ്ദാനം ചെയ്യുന്നത്. പുതിയ മാരുതി എംപിവി ടൊയോട്ടയുടെ മോണോകോക്ക് ഷാസി ഉപയോഗിക്കുകയും TNGA-C പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യും. വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം ഏതാനും ആഴ്ചകള്‍ക്കുള്ളിലുണ്ടാവും. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ എംപിവിയുടെ മുന്‍വശത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.
ഇന്നോവ ഹൈക്രോസിന് സമാനമായി, എന്‍ഗേജ് എംപിവിക്ക് 4755 mm നീളവും 1845 -1850 mm വീതിയും 1785-1795 mm ഉയരവും ഉണ്ടാകും. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ലെയിന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പ്രീ-കൊളീഷന്‍ സിസ്റ്റം, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ ADAS ഫീച്ചറുകളുമായി വരുന്ന ആദ്യ മാരുതി സുസുക്കി മോഡല്‍ ആയിരിക്കും എന്‍ഗേജ്. ട്രാക്ഷന്‍ കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS + EBD തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ടാകും. എംപിവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുള്ള ഡ്രൈവര്‍ സീറ്റ്, പാഡില്‍ ഷിഫ്റ്ററുകള്‍, ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ഇന്റീരിയര്‍, ഡാര്‍ക്ക് ചെസ്റ്റ്‌നട്ട് ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങിയവ ലഭിക്കും.