ആര്യാടൻ വിശദീകരണം നൽകി

തിരുവന്തപുരം:ആര്യാടൻ മുഹമ്മദ് ഫൗേണ്ടേഷന്റെ പേരിൽ നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിളിച്ചു വരുത്തി ഷൗക്കത്തിൽ നിന്നും വിശദീകരണം തേടി. റാലി നടത്തിയതിൽ ഷൗക്കത്ത് ഉറച്ച് നിന്നതായി വിശദീകരണം നൽകി.കൂടാതെ മലപ്പുറത്തെ ഡി സി സി വിഷയങ്ങളും പരാമർശി ച്ചതായാണറിവ്. കോൺഗ്രസിനോടുള്ള തന്റെ മനോഭാവം കടുത്തഭാഷയിൽ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.

ഷൗക്കത്തിനെതിരെ നടപടിയെടുക്കരുതെന്ന് കോൺഗ്രസ് എ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.മലപ്പുറത്തെ വിഭാഗീയതമൂലം ജനറൽ സെക്രട്ടിറി സ്ഥാനം രാജിവയ്ക്കാൻപോലും ഷൗക്കത്ത് തയ്യാറാണെന്നും അഭ്യൂഹമുണ്ട്.മലപ്പുറത്തെ ഡിസിസി പുന: സംഘടനയിൽ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയെന്ന പരാതി ഷൗക്കത്ത് ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.


