പങ്കാളിത്ത പെൻഷൻ – കമ്മീഷൻ റിപ്പോർട്ട് പുറത്തായി

തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്ക് മാസാമാസം നിക്ഷേപിച്ച തുക പിൻവലിക്കുന്നതിന് തടസ്സമില്ലെന്ന് വിദഗ്ദ സമിതിയുടെ റിപ്പോർട്ട്. പെൻഷൻ ഫണ്ടിൽ നിന്നും തുക പിൻവലിക്കുന്നതു് ഭാവിയിൽ സർക്കാരിന് വൻ ബാധ്യതയുണ്ടാക്കും. ചില സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന ഡി.എ. ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്നില്ല.
പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ നൽകുന്നു. 2021 ഏപ്രിൽ മാസത്തിൽ റിട്ട. ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു അധ്യക്ഷനായ മുന്നംഗ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് സർക്കാർ പൂഴ്ത്തി വച്ച റിപ്പോർട്ട് പുറത്ത് വിട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിംഗലാണ് റിപ്പോർട്ട് പുറത്ത്‌വിടുന്നതിനായി കോടതിയെ സമീപിച്ചതു്. റിപ്പോർട്ട് പൂഴ്ത്തി വച്ചതിൽ ഭരണാനുകൂല സംഘടനയുൾപ്പെടെയുള്ള ജീവനക്കാർ കടുത്ത അമർഷത്തിലാണ്.
എന്താണ് പങ്കാളിത്ത പെൻഷൻ
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്ത് രൂപവത്കരിക്കുന്ന ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ. ഇന്ത്യയിൽ പശ്ചിമ ബംഗാൾ ഒഴിക എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് നടപ്പിലാക്കുന്നത്.


