കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളം മുന്നിലെന്ന് എൻസിആർബി

കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളം മുന്നിലെന്ന് എൻസിആർബി
ന്യൂഡൽഹി:
കേസുകൾ അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളം മുന്നിലാണെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. സംസ്ഥാനത്ത് കൊലപാതക കേസുകളിൽ 96.1 ഉം ഗുരുതര കുറ്റകൃത്യങ്ങളിൽ 93.8 ഉം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 94.5 ഉം ശതമാനമാണ് കുറ്റപത്രം സമർപ്പിക്കൽ. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലും കേരളം വളരെ മുന്നിലാണ്. ദേശീയാടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിലും, പട്ടിക ജാതി - പട്ടിക വർഗ്ഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിലും വൻ വർദ്ധനവുണ്ടായതായി എൻസിആർബി റിപ്പോർട്ടിൽ പറയുന്നു.
