യുവഡോക്ടറുടെ മരണം: ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു
.
തിരുവനന്തപുരം:
ഡോ.ഷഹനയുടെ ആത്മഹത്യയിൽ യുവ ഡോ.ഇഎ റുവൈസിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.അസ്വാഭാവിക മരണത്തിനാണ് റുവൈസിനെതിരെ കേസെടുത്തിട്ടുള്ളതു്. ഷഹനയുടെ മാതാവിന്റെ മൊഴിയും അറസ്റ്റിന് കാരണമായി. വൻ തുക സ്ത്രീധനമായി റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടതായി മാതാവിന്റെ മൊഴിയിലുണ്ട്.ഷഹനയുടെ മരണത്തിൽ റുവൈസിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് വനിതാ കമ്മീഷനും പരാതി നൽകി.
സ്ത്രീധനമാവശ്യപ്പെട്ടതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ്ഡയറക്ടർക്ക് നിർദ്ദേശം നൽകി. വാർത്തകൾ അടിസ്ഥാനമാക്കി കലക്ടർ, പൊലീസ് കമ്മിഷണർ,ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരോട് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡോ. റുവൈസിനെ കേരള പിജി അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തു.