ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ സർക്കുലർ

ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ സർക്കുലർ
തിരുവനന്തപുരം:
ഭരണഭാഷ പൂർണമായും മലയാളത്തിലായിരിക്കണമെന്ന സർക്കാരിന്റെ ഉത്തരവുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാരവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു . സർക്കാർ ഓഫീസുകളിലെ ബോർഡുകൾ നേർപകുതി മലയാളത്തിലും നേർപകുതി ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. ഹാജർ പുസ്ത്കം, തപാൽ രജിസ്റ്റർ, ലീവ് രജിസ്റ്റർ തുടങ്ങിയ എല്ലാ രജിസ്റ്ററുകളും മലയാളത്തിലായിരിക്കണം. ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ എന്നിവ ഒഴികെ ഫയൽ നടപടികൾ പൂർണമായും മലയാള ഭാഷയിലായിരിക്കണം.എല്ലാ വകുപ്പ് തലവൻമാരും സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ – സഹകരണ സ്ഥാപന മേധാവികളും ഡിസംബർ 30 നകം നടപടികൾ പൂർത്തീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
