പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയറിങ് കോഴ്സിലേക്ക് കൊച്ചിൻ ഷിപ്പിയാർഡ് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ് യു. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ മാർച്ച് അക്രമാസക്തമായി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇടപെട്ടെന്നാരോപിച്ചായിരുന്നു സമരം. പാളയത്തെ റോഡ് ഉപരോധിച്ചതു് പോലീസ് തടഞ്ഞു. അതോടെ സംഘർഷം മൂർഛിച്ചു. സംഘർഷത്തിനിടെ കെഎസ്.യു. നേതാക്കളായ അഭിജിത്തിനും നസിയയ്ക്കും ലാത്തിച്ചാർജിൽ പരിക്കേറ്റു. എം.വിൻസെന്റ് എം.എൽ.എ. സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി.കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കന്റോൺമെൻറ് പോലീസ് കേസെടുത്തു. വിദ്യാർത്ഥികളുടെ അറസ്റ്റിലും ലാത്തിച്ചാർജിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു.
മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെഎസ്.യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളാണ്ചുമത്തി കന്റോൺമെന്റ് പൊലീസ് ചുമത്തിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.


