കേരളീയം സമ്പൂർണ വിജയം ,എല്ലാ വർഷവും തുടരും :മുഖ്യമന്ത്രി പിണറായി വിജയന്‍

 കേരളീയം സമ്പൂർണ വിജയം ,എല്ലാ വർഷവും തുടരും :മുഖ്യമന്ത്രി പിണറായി    വിജയന്‍

കേരളീയം സമ്പൂർണ വിജയമാണെന്നും എല്ലാവർഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ,കേരളീയത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി . വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചത്.ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ വരും.നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവർ നിരവധി പ്രചാരവേലകൾ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട്‌ എല്ലാ വർഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്‌ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 27 കോടി കോടി രൂപയോളം ചിലവായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തിമകണക്ക് വരമ്പോൾ ഇത് കൂടുമെന്ന് ഉറപ്പാണ്. അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷം ഒരേ സ്വരത്തിൽ ആക്ഷേപിക്കുന്നത്. ആരോപണം ഗവർണർ ഏറ്റെടുത്തിട്ടും സർക്കാർ കുലുങ്ങിയില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News