പി എസ് സി വിജ്ഞാപനം

തിരുവനന്തപുരം:കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ 16.10.2023 ലെ അസാധാരണ ഗസസ്റ്റ് ലഘു വിജ്ഞാപനം വഴി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കാറ്റഗറി നമ്പർ 334/2023 മുതൽ 408/2023 വരെയുള്ള തസ്തികകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നതു്. അവസാന തീയതി 15.11.2023 അർദ്ധരാത്രി 12 മണി വരെ. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിലൂടെ ഓൺലൈനായി കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്ബ്സൈറ്റി ലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


