ഭിന്ന ശേഷിക്കാരന്സുരേഷ് ഗോപിയുടെ കൈത്താങ്ങ്

കൊല്ലം:കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ ഭിന്നശേഷിക്കാരൻ എ.ആർ. മണിദാസിന് സർക്കാർ ക്ഷേമപെൻഷൻ നിഷേധിച്ചിരുന്നു. വാർത്തയറിഞ്ഞ സുരേഷ് ഗോപി ഒരു ലക്ഷം രൂപ മണിദാസിന്റെ കുടുംബത്തിന് നൽകി.
കഴിഞ്ഞ വർഷമാണ് മണിദാസിന് ക്ഷേമ പെൻഷൻ നൽകുന്നതു് സർക്കാർ നിഷേധിച്ചതു്. വാർഷിക വരുമാനം പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടെത്തിയാണ് പെൻഷൻ നൽകുന്നതു് നിർത്തി വച്ചതു്. അതോടെപ്പം പതിമൂന്നു വർഷമായി വാങ്ങിയ തുക മുഴുവനും തിരിച്ചടയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. തയ്യൽ അധ്യാപികയായി സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച പെൻഷണറായതിനാലാണ് ക്ഷേമ പെൻഷൻ നിർത്തലാക്കിയതു്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബത്തിൽ ഇനിയും സഹായം നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു.


