ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് മാക്രോൺ
പാരിസ്:
ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പശ്ചിമേഷ്യയിലെ മറ്റ് മേഖലകളിലേക്കും സംഘർഷം വ്യാപിക്കാതെ നോക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ലോകമാകെ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലബനിലേക്ക് ഇസ്രയേൽ കരയാക്രമണം നടത്തുന്നതിനെയും മാക്രോൺ വിമർശിച്ചു. മാക്രോണിന്റെ പരാമർശം അപമാനകരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.