എം ടിയുടെ വീട്ടിലെ മോഷ്ടാക്കളെ പിടികൂടി

 എം ടിയുടെ വീട്ടിലെ മോഷ്ടാക്കളെ പിടികൂടി

കോഴിക്കോട്:
എം ടി വാസുദേവൻ നായരുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചവർ പിടിയിലായി. വീട്ടിലെ പാചകക്കാരി കരുവിശേരി ശാന്ത (48), ഇവരുടെ അകന്ന ബന്ധു വട്ടോളിസ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് എസ് എച്ച് ഒ എൻ പ്രജീഷും,ടൗൺ അസി.കമീഷണർ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. അലമാരയുടെ ലോക്കറിലെ 26 പവൻ ആഭരണങ്ങൾ, വജ്രം പതിപ്പിച്ച കമ്മൽ , മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങിയ 15 ക്ഷത്തോളംരുപ വിലയുള്ള ആഭരണങ്ങളാണ് മോഷ്ടിച്ചത്. മൊഴിയെടുക്കുന്നതിനിടെ ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസിന്റെ തുടരന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.പ്രകാശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച സ്വർണം കോഴിക്കോട് കമ്മത്ത് ലെയിനിലെ ജ്വല്ലറിയിൽ വിറ്റതായി സമ്മതിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News