ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി

ഗോവയിൽ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി; നിരവധി പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു
കനത്ത മഴയ്‌ക്കിടയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ഞായറാഴ്ച ഗോവയിലെ സത്താരി താലൂക്കിലെ പാലി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. 30 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. 50 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് (നോർത്ത്) അക്ഷത് കൗശൽ പറഞ്ഞു.
ഞായറാഴ്ചയായതിനാൽ രാവിലെ തന്നെ വെള്ളച്ചാട്ടത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പ്രവേശിക്കാൻ ഒരു നദി മുറിച്ചുകടക്കണം.