കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെ
കലാമണ്ഡലത്തിൽ ബിപിഎ: അപേക്ഷ 11 വരെ
ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്ട്സ് കോഴ്സുകൾ: കഥകളി, കഥകളി സംഗീതം, ചെണ്ട,മദ്ദളം,ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം, കളരി പരിശീലനവും മറ്റും കോഴ്സിന്റെ ഭാഗമായുണ്ടായിരിക്കും. 2024 ജൂൺ ഒന്നിന് 23 വയസ്സു തികയരുത്. മിതമായ ഫീസേയുള്ളു. പൂരിപ്പിച്ച അപേക്ഷ, ചെറുതുരുത്തി എസ്ബിഐ ശാഖയിൽ 500 രൂപ ഓൺലൈനായി അടച്ചതിന്റെ സ്ലിപ്പും നിർദിഷ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്ത് ജൂലൈ11നകം കിട്ടത്തക്കവിധം അയയ്ക്കണം.