“കാട്ടൂർകടവിന്” വയലാർ അവാർഡ്

 “കാട്ടൂർകടവിന്” വയലാർ അവാർഡ്

തിരുവനന്തപുരം:
വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് അശോകൻ ചരുവലിന്റെ “കാട്ടൂർകടവ്”നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുത്തിരാമൻ രൂപകല്പന ചെയ്ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, പ്രൊഫ.കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാറിന്റെ ചരമദിനമായ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ട്രസ്റ്റ് ഭാരവാഹികകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമീപ കാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ് കാട്ടൂർകടവ്. മനോഹരമായ സ്വയം വിമർശനാത്മകതയാണ് നോവലിന്റെ പ്രത്യേകതയെന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു. 323 എഴുത്തുകാരുടെ 320 കൃതികളിൽ നിന്നാണ് കാട്ടൂർകടവ് തിരഞ്ഞെടുത്തത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News