ജയിലുകളിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:
ജീവനക്കാരുടെ അപര്യാപ്തതയുൾപ്പെടെ ജയിലുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അധികൃതർ ഉൾപ്പെട്ട സുപ്രധാന ഉപദേശക സമിതി ചേർന്നു. ചരിത്രത്തിലാദ്യമായാണ് ജയിൽ വകുപ്പിൽ സംസ്ഥാന അഡ്വൈസറി ബോർഡ് യോഗം ചേർന്നതു്. ജയിലുകളിലെ ജീവനക്കാരുടെ അപര്യാപ്തത, അമിത ജോലിഭാരം, വാഹനങ്ങളുടെ കുറവ്, തടവുകാരുടെ ബാഹുല്യം,പുതിയ ജയിലുകളുടെ അനിവാര്യത,സൈക്യാട്രിസ്റ്റുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ജീവനക്കാർ ജയിലുകൾക്കുള്ളിൽ നേരിടുന്ന മാനസിക സംഘർഷവും തടവുകാരുടെ ആക്രമണങ്ങളും ആരോഗ്യ വകുപ്പിന്റെ പാനൽ ചർച്ച ചെയ്തു.