ബസുകൾക്കിടയിൽപ്പെട്ട് കേരള ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു
തിരുവനന്തപുരം:
കിഴക്കേകോട്ട ബസ് സ്റ്റാൻഡിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ കേരള ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. സീനിയർ മാനേജർ കൊല്ലം കൂട്ടിക്കട ഗ്യാലക്സിയിൽ എം ഉല്ലാസ്(52)ആണ് കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനുമിടയിൽപ്പെട്ട് മരിച്ചത്. ഡ്രൈവർമാരായ സെബാസ്റ്റ്യനേയും അസീമിനേയും ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മീഷണറോട് ആ വശ്യപ്പെട്ടു.