രണ്ടാം വനിതയായി ഉഷ വാൻസ്

ന്യൂയോർക്ക്:
അധികാരമുറപ്പിച്ച ശേഷം ഡോണാൾഡ് ട്രംപ് നടത്തിയ വിജയപ്രസംഗത്തിൽ രണ്ട് പേരുകൾ പ്രത്യേകം പരാമർശിച്ചു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസിനുമാണ് ട്രംപ് നന്ദി പറഞ്ഞത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉഷ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ളിക്കൻ പാർട്ടിക്കായി സജീവമായി രംഗത്തിറങ്ങി.ആന്ധ്രപ്രദേശിലെ വട്ലൂർ സ്വദേശികളാണ് ഉഷയുടെ മാതാപിതാക്കൾ. 1986 ലാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉഷയുടെ സ്വാധീനം വലുതാണെന്ന് വാൻ വാൻസ് വെളിപ്പെടുത്തിയിട്ടുണ്ട്.