സിൽവർ ലൈൻ: ഡി പി ആർ മാറ്റണമെന്ന് റെയിൽവേ
കൊച്ചി:
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് പോകാൻ കഴിയുംവിധം സിൽവർ ലൈൻ പദ്ധതി രേഖ പുതുക്കി സമർപ്പിക്കണമെന്ന് കെ-റെയിലിനോട് റെയിൽവേ വീണ്ടും ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എം ഡി വി അജിത് കുമാറുമായി നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.രണ്ടാം ഘട്ട ചർച്ച തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി തലത്തിലുള്ള തീരുമാനം അസരിച്ചായിരിക്കും തുടർ നടപടികൾ. ചർച്ച പോസിറ്റിവായിരുന്നുവെന്ന് വി അജിത് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടെ സിൽവർലൈൻ പദ്ധതി അനുവദിക്കില്ലെന്ന് കെ – റെയിൽ വിരുദ്ധ ജനകീയ സമിതി പ്രസ്താവിച്ചു