‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം പായലിന്
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ’ സംവിധായിക പായൽ പാഡിയക്ക്.അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങിയ പുരസ്കാരം ഈ മാസം 20 ന് മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സിനിമയെ സമരായുധമാക്കുന്ന നിർഭയരായ ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരമാണ് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മേളയിൽ പ്രദർശിപ്പിക്കും. കാനിലെ ഗ്രാൻഡ് പ്രിയുൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾ ഇതിനകം ഈ സിനിമ യെ തേടിയെത്തിയിട്ടുണ്ട്