തിരുവനന്തപുരത്തെ ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ കൺവെൻഷൻ നടന്നു

തിരുവനന്തപുരം:
മനുഷ്യാവകാശ- കാരുണ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ കഴിഞ്ഞ ദിവസം വെറ്റിനറി ഹാളിൽ വച്ച് നടന്നു. ദേശീയ ചെയർമാൻ എം എം ആഷിഖിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സത്യൻ വി നായർ സ്വാഗതം ആശംസിച്ചു.എസ് എച്ച് ആർ കൺവെൻഷൻ മുൻ എം പി യും, മുൻ മന്ത്രിയുമായിരുന്ന എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ ശരത് ചന്ദ്രപ്രസാദ്, ദേശിയ കമ്മിറ്റി അംഗവും ചലച്ചിത്ര സംവിധായകനുമായ സുനിൽദത്ത് സുകുമാരൻ,എസ് എച്ച് ആർ വൈസ് – ചെയർമാൻ നൗഷാദ് തോട്ടുംകര, കാര്യവട്ടം ശ്രീകണ്ഠൻ നായർ, പുനലൂർ ബദരി, തോന്നയ്ക്കൽ നജീബ്, സിന്ധു, ലേഖ, ചന്ദ്രദേവ് തുടങ്ങിയവർ മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിച്ചു. തിരുവനന്തപുരം ജില്ല ലീഗൽ സർവീസ് അതോറിറ്റി ജഡ്ജി എസ് നൗഷാദ് നീതി, നിയമം സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.എസ് എച്ച് ആറിന്റെ പ്രവർത്തനത്തെ ക്കുറിച്ച് ദേശീയ ചെയർമാൻ വ്യക്തമായ സന്ദേശം യോഗത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റായി തിരുമംഗലം സന്തോഷിനേയും, സെക്രട്ടറിയായി സത്യൻ വി നായരേയും,ഖജാൻജിയായി എസ് എൽ വിനീഷിനേയും തിരഞ്ഞെടുത്തു.