അത്തപൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി , പോലീസ് കേസെടുത്തു

 അത്തപൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി , പോലീസ് കേസെടുത്തു

കൊല്ലം ജില്ലയിലെ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ 27 ആർഎസ്എസ് അനുഭാവികൾക്കും പ്രവർത്തകർക്കുമെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളം ക്ഷേത്രമുറ്റത്ത് ഇട്ടതെന്നാണ് കേസ്.

കൂടാതെ, ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലെക്സ് സ്ഥാപിച്ചെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പൊലീസ് കേസെടുത്തത്.

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് എഴുതിയ പൂക്കളം നീക്കം ചെയ്യണമെന്ന ക്ഷേത്ര ഭരണസമിതിയുടെയും പോലീസിൻ്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വിമർശിച്ചു. പൂക്കളത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ബിജെപി വ്യക്തമാക്കി. എന്നാൽ, ‘ഓപ്പറേഷൻ സിന്ദൂറിനെ’ ബഹുമാനിക്കുന്നുണ്ടെന്നും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിർത്തതെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News