ജ്യോതി മൽഹോത്രയുടെ പാക്കിസ്ഥാൻ ബന്ധം ; മന്ത്രി റിയാസ് വെട്ടിൽ

ഇൻഫ്ലുവൻസർമാരെ കേരളത്തിലേക്ക് ക്ഷണിച്ചപ്പോൾ ജ്യോതി മൽഹോത്രയുടെ ചാരവൃത്തി ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതിന് ശേഷമാണ് ഇതെല്ലാം പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരോ ടൂറിസം വകുപ്പോ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടെന്ന് അറിഞ്ഞാൽ ക്ഷണിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി ക്ഷണിക്കപ്പെട്ടവരിൽ ജ്യോതി മൽഹോത്രയും ഉൾപ്പെട്ടിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് വ്യക്തമാകുന്നത്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് ഇന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.