യുഎഇയിൽ 100 നഴ്സ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലയിലേതിലെങ്കിലും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 40 വയസ്. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ സൗജന്യം.ബയോഡാറ്റ, പാസ്പോർട്ട് എന്നിവ ഏപ്രിൽ 15 നു മുൻപ് gcc@odepc.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 0471 2329440.