വേനല്‍ക്കാല സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

 വേനല്‍ക്കാല സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം:

 മധ്യവേനല്‍ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് മംഗലാപുരത്ത് നിന്നും ബെംഗളൂരുവില്‍ നിന്നും പ്രത്യേക സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 06041 മംഗലാപുരം ജംഗ്ഷന്‍ – കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) പ്രതിവാര തീവണ്ടി സര്‍വീസ്. ഏപ്രില്‍ 12, 19, 26 മെയ് 3 ശനിയാഴ്‌ചകളില്‍. വൈകിട്ട് 6ന് മംഗലാപുരത്ത് നിന്നാരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.35ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയവും:

സ്റ്റോപ്പ്എത്തുന്ന സമയം
കാസര്‍കോട്6.39
കാഞ്ഞങ്ങാട്6.59
പയ്യന്നൂര്‍7.24
കണ്ണൂര്‍8.02
തലശേരി8.24
വടകര8.54
കോഴിക്കോട്9.37
തിരൂര്‍10.33
ഷൊര്‍ണൂര്‍11.45
തൃശൂര്‍രാത്രി 12.35
ആലുവപുലര്‍ച്ചെ 1.25
എറണാകുളം2.05
ആലപ്പുഴ3.17
കായംകുളം3.58
കൊല്ലം4.47
കൊച്ചുവേളിരാവിലെ 6.35

തിരികെയുള്ള യാത്ര: ട്രെയിന്‍ നമ്പര്‍ 06042 കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) പ്രതിവാര തീവണ്ടി ഏപ്രില്‍ 13, 20, 27, മെയ് 4 ഞാറാഴ്‌ചകളില്‍ കൊച്ചുവേളിയില്‍ നിന്നും വൈകിട്ട് 6.40 ന് ആരംഭിച്ച് പിറ്റേദിവസം രാവിലെ 7ന് മംഗലാപുരം ജംഗ്ഷനില്‍ എത്തിച്ചേരും

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News