നിയമസഭ പുസ്തകോത്സവം ഇന്ന് മുതൽ
തിരുവനന്തപുരം:
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി ഏഴുമുതൽ 13 വരെ നിയമസഭ സമുച്ചയത്തിൽ നടക്കും. ബുധനാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എം ഷംസീർ അധ്യക്ഷനാകും. നിയമസഭ പുരസ്കാരം സാഹിത്യകാരൻ എൻ എസ് മാധവന് മുഖ്യമന്ത്രി സമ്മാനിക്കും. ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മുഖ്യാതിഥിയാകും. കോമൺവെൽത്ത് പാർലമെന്ററി ചെയർ പേഴ്സൺ ഡോ. ക്രിസ്റ്റഫർ കെ കലില മുഖ്യപ്രഭാഷണം നടത്തും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 180ലധികം പ്രധാകർ പങ്കെടുക്കും. 300ലധികം സ്റ്റാളുകളും ആറ് വേദികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വിവിധ കലാപരിപാടികളും അവതരിപ്പിക്കും.
